kuri

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 867-ാം നമ്പർ കുറിച്ചിലക്കോട് ശാഖയിൽ ഗുരുദേവ സമാധിദിനാചരണം യൂണിയൻ കമ്മറ്റി മുൻഅംഗം വിപിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.ജി.വിജയൻ,സെക്രട്ടറി അഡ്വ.എ.ആർ. ജയൻ, വൈസ് പ്രസിഡന്റ് എം.എൻ.സുകുമാരൻ, ഈസ്റ്റ് യൂണിറ്റ് കൺവീനർ രാജു തൂമ്പായിൽ, സൈബർ സേനാ കൺവീനർ മോഹൻ കുമാർ, പഞ്ചായത്ത് അംഗം ബിന്ദു കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് 3.30 ന് പ്രസാദ സമർപ്പണത്തോടെ ഉപവാസ പ്രാർത്ഥന സമാപിച്ചു.