കൊച്ചി: റബറിന്റെ വിലത്തകർച്ചയെ തുടർന്ന് കർഷകർ അനുഭവിക്കുന്ന പ്രതിസന്ധി പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ ഗാന്ധി. കേരള കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. വിലയിടിവിനു പ്രധാന കാരണം നിയന്ത്രണമില്ലാത്ത ഇറക്കുമതിയാണെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ചൂണ്ടികാട്ടി. സീറോ ബഫർ നടപ്പാക്കുക, സിൽവർ ലൈൻ പദ്ധതി ചെറുക്കുക, വിഴിഞ്ഞം തീരശോഷണത്തെ കുറിച്ച് പഠനം നടത്തുക തുടങ്ങിയ നേതാക്കളുടെ ആവശ്യങ്ങളും പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ ഉറപ്പു നൽകി. പി.സി.തോമസ്, മോൻസ് ജോസഫ്, ജോയി എബ്രാഹം, ടി.യു.കുരുവിള, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.