
കൂത്താട്ടുകുളം: ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധി ദിനം പുതുവേലിയിൽ ഭക്ത്യാദരപൂർവം ആചരിച്ചു. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, ഉപവാസം, പ്രഭാഷണം, അന്നദാനം എന്നീ ചടങ്ങുകൾ നടന്നു. വനിതാ സംഘം കേന്ദ്ര സമിതി അംഗം വത്സല രാജൻ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പി.എസ്. മനോജ്, സെക്രട്ടറി എം.എൻ. ബിനു, വൈസ് പ്രസിഡന്റ് രാജേഷ്, വനിതാ സംഘം പ്രസിഡന്റ് തങ്കമ്മ സുരേന്ദ്രൻ, സെക്രട്ടറി ജയ ബാബു, കുടുംബ യൂണിറ്റ് കൺവീനൻമാരായ കെ.ആർ.അശോകൻ, എം. ആർ.സജിമോൻ, വിശ്വൻ തോപ്പിൽ എന്നിവർ സംസാരിച്ചു.