പെരുമ്പാവൂർ: സെന്റ് പോൾസ് ആയുർവേദ പെരുമ്പാവൂരിന് സമീപം നെടുങ്ങപ്ര കണ്ണാംപറമ്പിൽ ആരംഭിക്കുന്ന റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനം മന്ത്രി പി.രാജീവ് നിർവഹിച്ചു. മോർ ക്രിസോസ്റ്റോമോസ് മാർക്കോസ് മെത്രാപ്പൊലീത്ത കൂദാശയും അനുഗ്രഹ പ്രഭാഷണവും നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ എം.എൽ.എ സാജുപോൾ, ടെൽക്ക് മുൻ ചെയർമാൻ അഡ്വ. എൻ.സി.മോഹനൻ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, കെ.പി.സി.സി അംഗം ഒ.ദേവസി, ഹോസ്‌പിറ്റൽ ചെയർമാൻ ഡോ.എൽദോസ് വൈദ്യൻ എന്നിവർ സംസാരിച്ചു.