11

തൃക്കാക്കര: വൈ. എം. സി. എ എറണാകുളം പാലാരിവട്ടം ബ്രാഞ്ചിന്റെയും 43 ഡിവിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ നൽകി. വാർഡ് കൗൺസിലർ ജോജി കുരീക്കോട് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് ചെയർമാൻ ഡോ.ടെറി തോമസ് ഇടത്തൊട്ടി, കുരുവിള മാത്യൂസ്, മാത്യൂസ് എബ്രഹാം, ബീ.ബി. അജയൻ,സോണി.പി. സ്കറിയ, ആന്റോ ജോസഫ്, സജീ എബ്രഹാം എന്നിവർ പ്രസംഗിച്ചു