samadhi

പെരുമ്പാവൂർ: 856-ാം നമ്പർ ഒക്കൽ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നടന്ന സമാധി ദിനാചരണം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.പി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സർവൈശ്വര്യപൂജയ്ക്ക് ബാബുരാജ് ശാന്തി നേതൃത്വം നൽകി. എം.എൻ. രവി, സ്‌കൂൾ മാനേജർ ടി.ടി. സാബു, സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. സ്വാമി വൈദ്യഗുരുകുലം മേധാവി ജയരാജ് ഭാരതി സമാധിദിന സന്ദേശം നൽകി. ഇ.വി. നാരായണൻ, കുമാരി സായി കൃഷ്ണലാൽ, എം.ബി. രാജൻ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി.