
മൂവാറ്റുപുഴ: വാഴപ്പിള്ളി ജനശക്തി റോഡ് തോട്ടുങ്കൽ വീട്ടിൽ ടി.പി. ജിജി (57) നിര്യാതനായി. മേള ജോയിന്റ് സെക്രട്ടറിയായിരുന്നു. കലയരങ്ങ്, ശ്രീമൂലം യൂണിയൻ ക്ലബ്, മർച്ചന്റ്‌സ് അസോസിയേഷൻ, വൈസ്‌മെൻ ഇന്റർനാഷണൽ തുടങ്ങിയവയുടെ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഹോളി മാഗിപള്ളി മുൻ ട്രസ്റ്റിയും പാരിഷ് കൗൺസിൽ അംഗവുമാണ്. മത്സ്യമാർക്കറ്റിൽ വ്യാപാരിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഹോളി മാഗി ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈലജ. മക്കൾ: പോൾ (ഐ.ടി പ്രൊഫഷണൽ, ബംഗളുരു), മാർട്ടിൻ (കാനഡയിൽ വിദ്യാർത്ഥി), വർഗീസ് (ഫെഡറൽ ബാങ്ക്, മൂവാറ്റുപുഴ).