വൈപ്പിൻ: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ഞാറക്കൽ എക്‌സൈസ് ഇൻസ്‌പെക്ടറും മുനമ്പം പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു. ചെറായി വാടേപ്പറമ്പിൽ പുരുഷന്റെ മകൻ ഷാജനെ അറസ്റ്റുചെയ്തു. മുനമ്പം സബ് ഇൻസ്‌പെക്ടർ ശശികുമാർ, ഞാറക്കൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രതീഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻദാസ്, വിമൽകുമാർ, സാജൻ, മഞ്ജു ജൂഡ് എന്നിവർ അറസ്റ്റുചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.