
കൊച്ചി: എസ്.എൻ.ഡി.പി യോഗം പാലാരിവട്ടം ശാഖയിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണ സമ്മേളനത്തിൽ പ്രസിഡന്റ് എം.എൻ. ഷണ്മുഖൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, യുണിയൻ കമ്മിറ്റി അംഗം അഡ്വ. എ.ആർ. സന്തോഷ് എന്നിവർ പ്രഭാഷണം നടത്തി. കെ.എസ്. സുനിൽ, കെ.ജി. സദൻ, പി.കെ. രാജീവ്, വിനോദ് കുമാർ, കെ.പി. വൽസലൻ, ഓമന ബാബു, ഐഷ സുര, മിനി പ്രകാശ്, സുഷി സുരേന്ദ്രൻ, ബിസിനി ഗോപിനാഥ്, സുജാത സദാനന്ദൻ , സീമോൾ ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും ഉപവാസവും നടന്നു. തുടർന്ന് വൈകിട്ട് ദീപ കാഴ്ചയും ഒരുക്കി.