
മരട്: ശ്രീനാരായണ ഗുരുദേവന്റെ 95 -ാമത് മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം 6319-ാം നമ്പർ ഉദയത്തുംവാതിൽ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീഘണ്ടാകർണ്ണ - ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് ഗുരുപൂജയോടുകൂടി ആരംഭിച്ചു. ഉപവാസം, ഗുരുദേവ കൃതികളുടെ ആലാപനം, വിഷ്ണുദാസ് ഏലൂരിന്റെ പ്രഭാഷണം, അന്നദാനം, ശാന്തിയാത്ര, ദീപകാഴ്ച എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് പി.ജി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.പി. പ്രസന്നൻ, സെക്രട്ടറി ടി.കെ. ബാബു, യൂണിയൻ കൗൺസിലർ കെ.ആർ. രതീഷ് എന്നിവർ സംസാരിച്ചു.