prc-nair-74

പെരുമ്പാവൂർ: പതിറ്റാണ്ടുകളോളം മുംബയിൽ നൃത്തകലാദ്ധ്യാപകനായിരുന്ന പി.ആർ.സി നായർ (ചന്ദ്രശേഖരൻ നായർ, 74) നിര്യാതനായി. കീഴില്ലം കുറുങ്ങാട്ട് ശേഖരൻ നായരുടേയും പാറപ്പിള്ളിൽ ഗൗരിയമ്മയുടേയും മകനാണ്. കേന്ദ്രസർക്കാർ ജീവനക്കാരനായാണ് മുംബയിൽ എത്തിയത്. 1978ൽ മുംബയ് ആൻടോപ്പ് ഹില്ലിൽ തുടങ്ങിയ ചന്ദ്രലേഖ എന്ന നൃത്തവിദ്യാലയത്തിന് പതിനാല് ശാഖകളുണ്ടായി. ചലച്ചിത്രതാരം സുപർണ അടക്കം വൻ ശിഷ്യസമ്പത്തിനുടമയാണ്. വെസ്റ്റേൺ ഇന്ത്യ കഥകളി സെന്ററിന്റെ പ്രധാന പ്രവർത്തകനായിരുന്നു.സഹോദരങ്ങൾ: സരസ്വതി, പ്രഭാകരൻ നായർ, മുകുന്ദൻ നായർ, പ്രഭാവതി.