1
പൊലീസ് പിടിയിലായ ശ്രീജിത്ത്

തൃക്കാക്കര: കാക്കനാട് ഇന്നലെ രാത്രി പത്തോടെ നടന്ന വിദേശമദ്യവേട്ടയിൽ 50 ലിറ്റർ വിദേശമദ്യവും 60,000 രൂപയുമായി പുനലൂർ ജലജാഭവനിൽ ശ്രീജിത്തിനെ (42) തൃക്കാക്കര പൊലീസ് പിടികൂടി. ഡ്രൈഡേയുടെ മറവിൽ വില്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു മദ്യം. ചെമ്പുമുക്കിലെ എ.ടി.എമ്മിന് സമീപംവച്ചാണ് ഇയാൾ പിടിയിലായത്. രണ്ടുവർഷമായി ഭാരത് മാതാകോളേജിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ.

കാക്കനാട് പൂജാരിവളവിലെ ബിവറേജസ് ഷോപ്പിൽനിന്ന് നേരത്തെ

വാങ്ങിയതാണ് മദ്യമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇടപാടുകാരിൽനിന്ന് പണം വാങ്ങാൻ ബാർക്കോഡും പ്രതി കൈയിൽ കരുതിയിരുന്നു.

തൃക്കാക്കര സി.ഐ ആർ.ഷാബു.എസ്.ഐ അനീഷ്, എ.എസ്.ഐ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി മദ്യവില്പന നടത്താൻ ഉപയോഗിച്ച കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.