കൊച്ചി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം പണം നൽകാതെ തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റുചെയ്തു. കൂത്താട്ടുകുളം, മണ്ണത്തൂർ തറേകൂടിയിൽവീട്ടിൽ നിമിൽ ജോർജ് (22), പിറവം ഓണശേരിയിൽ വീട്ടിൽ ബിട്ടോ ബാബു (21), പിറവം മുളക്കുളം കുന്നേൽവീട്ടിൽ ശ്രീഹരി (23) എന്നിവരെയാണ് സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്
പ്രമുഖ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങിയതിനുശേഷം ക്രെഡിറ്റ് കാർഡ് പ്രവർത്തിക്കുന്നില്ലെന്നും പണം അക്കൗണ്ടുവഴി നൽകാമെന്നും പറഞ്ഞ് തടിതപ്പുകയാണ് ചെയ്തിരുന്നത്. സിറ്റിയിലുള്ള പ്രമുഖ ബ്രാൻഡ് ഷോപ്പുകൾ, വാച്ച് സെന്റർ, മൊബൈൽഷോപ്പുകൾ എന്നിവിടങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്.