കൊച്ചി: ചാവറ കൾച്ചറൽ സെന്റർ, ആർ.ടി.ഐ കേരള ഫെഡറേഷൻ, ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവരാവകാശ സെമിനാർ നടത്തുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ചാവറ കൾച്ചറൽ സെന്ററിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.എ. ഹക്കീം ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃതർക്ക പരിഹാരകമ്മീഷൻ ജില്ലാ പ്രസിഡന്റ് ഡി. ബി. ബിനു, സ്പെഷ്യൽ ഗവ.പ്ലീഡർ എ. രാജേഷ്, അഡ്വ. എം. ആർ. രാജേന്ദ്രൻ നായർ, അഡ്വ. ശശി കിഴക്കട എന്നിവർ പങ്കെടുക്കും.