p

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി സെപ്തംബർ 28ലേക്ക് മാറ്റി. സർക്കാരിനു

വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹർജി മാറ്റിയത്.

തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടെന്നും, സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ മതിയായ പൊലീസ് സംരക്ഷണം നൽകാൻ സെപ്തംബർ ഒന്നിന് സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, സർക്കാർ സംരക്ഷണം ഒരുക്കിയില്ലെന്നും, നിർമ്മാണ പ്രവർത്തനം തടസപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.