
തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ നേതൃത്വത്തിൽ 95 - ാമത് ശ്രീനാരായണ ഗുരുദേവ മഹാ സമാധി ദിനാചരണം നടത്തി. സമാധി ദിനാചരണം ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട്, സെക്രട്ടറി പ്രവീൺ കെ.ബി., അശോകൻ കെ.ആർ.,കെ.എൻ. രാജൻ, ബിനീഷ് ഇലവുങ്കൽ,അഭിലാഷ് മാണികുളങ്ങര,ഷാൽവി ചിറക്കപ്പടി, മിനി അനിൽ കുമാർ, പ്രസന്ന സുരേഷ്, രതി ഉദയൻ തുടങ്ങിയവർ പ്രസംഗിച്ചു.