
കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ സൈബർ സേനയുടെ നേതൃത്വത്തിൽ 165-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് മത്സരത്തിലെ വിജയികളെ യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം: പാർത്ഥിവ് കിരൺ ഷാജി ശങ്കരൻ (കാലടി ശാഖ), രണ്ടാം സമ്മാനം: അർജുൻ പ്രസാദ് (മൂക്കന്നൂർ ശാഖ), മൂന്നാം സമ്മാനം: ആര്യമോൾ രവി (മൂക്കന്നൂർ ശാഖ), ജാൻവി (സനു മേതല ശാഖ), നാലാം സമ്മാനം: ആദ്വിക് അരുൺ (മൂക്കന്നൂർ ശാഖ), അഞ്ചാം സമ്മാനം: അനിത ബിജു (മേതല ശാഖ),ആറാം സമ്മാനം: ഉഷ വിജയൻ (പുത്തൻകുരിശ് ശാഖ), ഏഴാം സമ്മാനം: അയാൻഷ് പ്രഭ (വാഴക്കുളം ശാഖ),എട്ടാം സമ്മാനം: എം.എസ്.സുനിൽ (പെരുമ്പാവൂർ ടൗൺ ശാഖ), ഒമ്പതാം സമ്മാനം: സൈജു ഗോപാലൻ (കിടങ്ങൂർ നോർത്ത് ശാഖ), പത്താം സമ്മാനം: ജയൻ എൻ.ശങ്കരൻ (കാലടി ശാഖ) എന്നിവരാണ് വിജയികളായത്. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനം നൽകും. യൂണിയൻ കൺവീനർ സജിത്ത് നാരായണൻ, കമ്മിറ്റി അംഗം എം.എ.രാജു, സൈബർ സേനാ ജില്ലാ കമ്മിറ്റി അംഗം വി.എസ്.വേലു, സജാദ് രാജൻ, ജയൻ എൻ. ശങ്കരൻ, മോഹൻകുമാർ, വി.ജി.പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു.