m

കുറുപ്പംപടി: കുന്നത്തുനാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ സഹകരണ സംഘം ഭാരവാഹികളുടെയും ജീവനക്കാരുടെയും മക്കളിൽ 2021- 22 അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ചെയർമാൻ ആർ.എം.രാമചന്ദ്രൻ വിതരണം ചെയ്തു. ഭരണ സമിതി അംഗം പി.കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി.അവറാച്ചൻ, രവി എസ്. നായർ, അസി. രജിസ്ട്രാർ കെ.ഹേമ , അസിസ്റ്റന്റ് രജിസ്ട്രാർ (ഓഡിറ്റ്) സി.പി.രമ എന്നിവർ സംസാരിച്ചു.