1

പള്ളുരുത്തി: ഗുരുദേവന്റെ 95-ാം സമാധി ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖയിൽ അനുസ്മരണ പദയാത്ര നടന്നു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, ഇല്ലിക്കൽ ദേവസ്വം സെക്രട്ടറി റ്റി.എസ്.ശശികുമാർ , ശാഖാ പ്രസിഡന്റ് എൻ.എസ്. സുമേഷ്. ശാഖാ സെകട്ടറി പ്രദീപ് മാവുങ്കൽ, ശാഖാ വനിതാ സംഘം വൈസ് പ്രസിഡന്റ് ബീന ടെൽഫി, വനിതാ സംഘം സെക്രട്ടറി സീന ഷിജിൽ ചാണിയിൽ സൗമിത്രൻ എന്നിവർ നേതൃത്വം നൽകി.