
കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖയിൽ സമാധി ദിനാചരണം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ.നിർമ്മൽ കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ.ബിജു അദ്ധ്യക്ഷനായി. സെക്രട്ടറി ശശിധരൻ മേടക്കൽ, ശാഖ വൈസ് പ്രസിഡന്റ് ജി.അനി ദാസ്, മുൻ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, പി.പി.സനകൻ, ടി.പി.തമ്പി, ശൈലജ വിജയൻ, ഗുരു ദർശന രഹന ചാലക്കുടി തുടങ്ങിയവർ സംസാരിച്ചു.