sndp

ആലുവ: ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മുപ്പത്തടം നോർത്ത് ശാഖയിൽ ഉപവാസം നടന്നു. എം.വി ശോഭനയുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ നടത്തി. കേരള കൗമുദി കളമശേരി ലേഖകൻ പി.എസ്.അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം ആലുവ യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ ഗുരുദേവ സന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ സജീവൻ എടത്തല, സജിത സുഭാഷണൻ, ശാഖാ സെക്രട്ടറി സുഭാഷണൻ, കമ്മിറ്റി അംഗങ്ങളായ എം.കെ. ലാലു, കെ.ആർ.വിജയൻ, സി.കെ.രാധാകൃഷ്ണൻ, പി.ആർ.ഹംശപ്പൻ എന്നിവർ സംസാരിച്ചു. വൈകിട്ട് ദീപക്കാഴ്ചയുമുണ്ടായി.