
അങ്കമാലി: സ്ഥിരം കുറ്റവാളിയായ അങ്കമാലി കറുകുറ്റി കൊമേന്ത ഭാഗത്ത് പടയാട്ടി വീട്ടിൽ സിജോയെ (ഊത്തപ്പൻ സിജാ, 34) കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, കൊലപാതക ശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണിയാൾ. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി ഇതുവരെ 64 പേരെ ജയിലിലടച്ചു.