കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു. ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, മഹാത്മ അയ്യങ്കാളി എന്നിവർക്ക് കേരള ജനതയിലുള്ള സ്വാധീനം എന്ന വിഷയത്തിലെ ചർച്ച ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സൽ കിഡ് പുരസ്കാര ജേതാവ് ദേവക് ബിനുവിനെ മെമന്റൊ നൽകി ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ്, പറക്കാട്ട് ജ്വല്ലേഴ്സ് എം.ഡി.പ്രീതി പറക്കാട്ട്, വാർഡ് അംഗങ്ങളായ ആനി ജോസ്, വിജി റെജി എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി.വി.ലൈജു, ടി.എൽ.പ്രദീപ്, പി.പി.സുരേന്ദ്രൻ, ഷാമോൻ, ഷിജി പ്രസാദ് എന്നിവർ പങ്കെടുത്തു. ഓണസദ്യയുമുണ്ടായി.