kerala-highciurt

കൊച്ചി: വിചാരണക്കോടതി മാറ്റത്തിനെതിരെ അതിജീവിത നൽകിയ ഹർജിയിൽ, കേസിൽ വിചാരണ തുടങ്ങിയ സമയം തൊട്ട് അവർ ഉന്നയിച്ച ആശങ്കകളും ആരോപണങ്ങളും എണ്ണിപ്പറഞ്ഞ് ഹൈക്കോടതി മറുപടി നൽകി.

 വനിതാ ജഡ്ജി വേണമെന്ന ആദ്യത്തെ ആവശ്യം ഹൈക്കോടതി അനുവദിച്ചു

 പിന്നീട് കോടതി മാറ്റണമെന്നായി . ഹൈക്കോടതിയും സുപ്രീം കോടതിയും ഇതു തള്ളി

 അന്വേഷണ സംഘത്തിനെതിരെ അടുത്തിടെ നൽകിയ ഹർജി ഹൈക്കോടതിയിലുണ്ട്

 ഹൈക്കോടതി തുടരന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്ന ഹർജി

ആദ്യം പരിഗണിച്ച ബെഞ്ച് പിന്മാറണമെന്ന അതിജീവിതയുടെ ആവശ്യം അനുവദിച്ചു

 വിചാരണക്കോടതി ജഡ്‌ജിയിൽ സംശയമുന്നയിച്ച് കോടതി മാറ്റത്തിനായി വീണ്ടും ഹർജി നൽകി

അതിജീവിത സുപ്രീം

കോടതിയിലേക്ക്

വിചാരണക്കോടതി മാറ്റത്തിനെതിരായ ഹർജി സിംഗിൾബെഞ്ച് തള്ളിയ സാഹചര്യത്തിൽ അതിജീവിത സുപ്രീം കോടതിയെ സമീപിക്കും. ഇക്കാര്യത്തിൽ രണ്ടു മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകും.