sndp

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖയിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണം വിവിധ പരിപാടികളോടെ നടത്തി. മഹാസമാധി ദിനാചരണയോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി സീനിയർ റിപ്പോർട്ടർ പി.എസ്. സോമനാഥൻ ഗുരുദേവ മാഹാത്മ്യത്തെകുറിച്ച് പ്രഭാഷണം നടത്തി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്.വിൽസൻ, യൂണിയൻ കമ്മിറ്റി അംഗം എ.സി.പ്രതാപചന്ദ്രൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ എം.കെ. ബാബു, എം.ആർ.വിജയൻ, എം.ആർ. സമജ് തുടങ്ങിയവർ സംസാരിച്ചു. സമാധിദിനാചരണത്തിന് സമാപനംകുറിച്ച് മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽ കുമാർ സമാധിദിനസന്ദേശം നൽകി. ശാഖാ സെക്രട്ടറി എം.എസ്. ഷാജി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ നന്ദിയും പറഞ്ഞു.