കൊച്ചി: ഐക്യകേരളം രൂപംകൊണ്ടശേഷം അധികാര, ഉദ്യോഗ സംവരണങ്ങളിൽനിന്ന് പിന്തള്ളപ്പെട്ട വീരശൈവ സമുദായം അവകാശങ്ങൾക്കുവേണ്ടി ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന് അഖിലകേരള വീരശൈവ മഹാസഭ നേതാക്കൾ അറിയിച്ചു.

25ന് ഇടപ്പള്ളി ടോളിൽ എ.കെ.ജി വായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹാസഭ സംസ്ഥാന പ്രവർത്തക കൺവെൻഷനിൽ പ്രക്ഷോഭപരിപാടികൾ ആവിഷ്കരിക്കും. 25ന് രാവിലെ 10.30ന് കെ. ബാബു എം.എൽ.എ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് സാംസ്‌കാരിക സമ്മേളനം കേന്ദ്ര സഹമന്ത്രി ഭഗവത് കുബ്ബ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാവും. പ്രസിഡന്റ് ഡോ.കെ. പ്രസന്നകുമാർ, ആക്ടിംഗ് ജനറൽ സെക്രട്ടറി സാജൻ കളമശേരി, വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രൻ ഇടപ്പള്ളി, സംസ്ഥാന സെക്രട്ടറി അനീഷ് എൻ. പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.