കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ, ഇലക്ട്രിക്കൽ ബിടെക് വിദ്യാർത്ഥികൾക്ക് ജർമനിയിൽ ഉപരിപഠനത്തിനും ജോലിക്കും അവസരമൊരുങ്ങുന്നു. ഇരുപത്തിയൊന്ന് വിദ്യാർത്ഥികളടങ്ങിയ ബാച്ചിന് ജർമൻ ഫുഡ് ഇൻഡസ്ട്രിയിലെ ടെക്‌നിക്കൽ രംഗത്തെ വൊക്കേഷണൽ ട്രെയിനിംഗ് പ്രോഗ്രാമിനാണ് അവസരം ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രയും വിദ്യാർത്ഥികൾക്ക് ഒരു യൂറോപ്യൻ രാജ്യത്ത് ഉപരിപഠനത്തിന് ഒരുമിച്ച് അവസരം ലഭിക്കുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.