കൊച്ചി: മുൻ മന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റും അഭിഭാഷകനുമായ കെ. ചന്ദ്രശേഖരന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങ് മുൻ മന്ത്രിയും സി.പി.എ നേതാവുമായ കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മേയർ എം. അനിൽകുമാർ മുഖ്യാതിഥിയായി. എൽ.ജെ.ഡി സംസ്ഥാനപ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ, നാഷണൽ ജനറൽസെക്രട്ടറി ഡോ. വർഗീസ് ജോർജ്, മുൻ മന്ത്രിമാരായ കെ.പി. മോഹനൻ, ജോസ് തെറ്റയിൽ, എൻ.സി.പി പ്രസിഡന്റ് പി.സി. ചാക്കോ, അഡ്വ.എൻ.എൻ. സുഗുണപാലൻ, അഡ്വ. രാജേഷ് വിജയൻ തുടങ്ങിയവർ സംസാരിച്ചു.