ഞാറക്കൽ: പുതുവൈപ്പ് ഗവൺമെന്റ് യു.പി സ്കൂളിൽ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ലഹരി വിമുക്ത ബോധവത്കരണം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ടി.എം. വിദ്യാലയൻ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് അംഗം അഡ്വ. ലിഗേഷ് സേവിയർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.ടി.മധു സ്വാഗതം ആശംസിച്ചു. എക്സൈസ് ഓഫീസർമാരായ രാജി ജോസഫ്, ടി.ജി.ബയൂർ എന്നിവർ ക്ലാസ് നയിച്ചു. ഷാജി നായരമ്പലം എഴുതിയ "ഗുരുദേവ ഗീത"എന്ന കവിതാ സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.