straydog

കൊച്ചി: തെരുവ് നായ്കൾക്കായുള്ള മെഗാ വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കമാകും. ഫോർട്ടുകൊച്ചി ബീച്ച് പരിസരത്ത് രാത്രി 9 ന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഒറ്റ രാത്രികൊണ്ട് 75 തെരുവു നായ്കളെ പിടികൂടി വാക്‌സിനേറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ വന്ധ്യംകരണം നടത്തിയിട്ടില്ലാത്തവയെ ശസ്ത്രക്രിയയ്ക്കായി ബ്രഹ്മപുരത്തേക്ക് മാറ്റും. കോർപ്പറേഷന്റെ വെറ്ററിനറി ഡോക്ടർമാരും എ.ബി.സി പദ്ധതിയിലെ മെഡിക്കൽ ഓഫീസർമാരും ഡോഗ് ക്യാച്ചേഴ്സും ഉൾപ്പെട്ട സംഘം വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമായി രാത്രിയിലും രംഗത്തുണ്ടാകും. സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.