aituc
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കുമെന്ന് എ.ഐ.ടി.യു.സി. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയുംകൊണ്ട് ജനങ്ങൾ നട്ടംതിരിയുകയാണ്. വിദേശമൂലധന ശക്തികളുടെ താത്പര്യപ്രകാരം എല്ലാരംഗവും സ്വകാര്യവത്കരിക്കുകയാണ്. തൊഴിൽ നിയമങ്ങളുടെ പരിരക്ഷ എല്ലാ തൊഴിലാളികൾക്കും ഉറപ്പുവരുത്തണമെന്നും ജോലിസമയം എട്ടുമണിക്കൂർ എന്നത് കൂട്ടാൻ അനുവദിക്കരുതെന്നും യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളം വൈ.എം.സി.എ ഹാളിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റുമാരായ പി.കെ. കൃഷ്ണൻ, പി. സുബ്രഹ്മണ്യൻ, സെക്രട്ടറിമാരായ ആർ. പ്രസാദ്, എലിസബത്ത് അസീസി, കവിത രാജൻ, എറണാകുളം ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, ആർ. പ്രസാദ്, ഡി.പി. മധു എന്നിവർ പ്രസംഗിച്ചു.