മൂവാറ്റുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കർഷക മോർച്ചയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. കൗൺസിലർമാരായ ബിന്ദു സുരേഷ്, ആശ അനിൽ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘടാനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അരുൺ പി.മോഹൻ, ജനറൽ സെക്രട്ടറി കെ.കെ.അനീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം എ.എസ്. വിജുമോൻ, കർഷക മോർച്ച ജില്ലാ ട്രഷറർ കെ.എൻ.അജീവ്, എസ്.സി. മോർച്ച ജില്ലാ സെക്രട്ടറി അജീഷ് തങ്കപ്പൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറിമാരായ കെ.എം.സിനിൽ,വിദ്യ വേണു, മീഡിയ സെൽ കൺവീനർ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.