ഇടപ്പിള്ളി : ഇടപ്പിള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 28 മുതൽ ഭാഗവത നവാഹയജ്ഞം നടക്കും.
ഇ.ആർ.സി നായർ യജ്ഞാചാര്യനായും പ്രസന്ന മുരളീധരൻ, ഗിരിജ ജയശങ്കർ എന്നിവർ യജ്ഞപൗരാണികരാകും. വി.എസ്. സുകുമാരൻ ശാന്തിയാണ് യജ്ഞഹോതാവ്. വൈകിട്ട് 6.30ന് ക്ഷേത്രതന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് യജ്ഞശാലയിൽ ഭദ്രദീപം തെളിയിക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6.30 ന് ലളിതസഹശ്രനാമജപത്തോടെ യജ്ഞം ആരംഭിക്കും. ഒക്ടോബർ 2ന് യജ്ഞം സമാപിക്കും. അന്ന് വൈകിട്ട് മുതൽ പൂജവെയ്പ്പ് നടത്തും. ദുർഗാഷ്ടമി 3നും മഹാനവമി 4നും ആഘോഷിക്കും.
വിജയദശമിദിനമായ 5ന് രാവിലെ 8ന് പൂജയെടുത്തതിനുശേഷം സമൂഹവിദ്യാരംഭവും, കുട്ടികളെ എഴുത്തിനിരുത്തൽ ചടങ്ങുകളും മേൽശാന്തി അനീഷ് ഡി. നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.