
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോസ്റ്റേഷനിൽ മലബാറിൽ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നന്റെ ചുവർ ചിത്രം സ്ഥാപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി തൃപ്പൂണിത്തുറ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ലായം കൂത്തമ്പലത്തിൽ നടന്ന പ്രതിഷേധ സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കരി ഉദ്ഘാടനംചെയ്തു. മതത്തിന്റെ പേരിൽ മലയാളികളെ തമ്മിലടിപ്പിച്ച് കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന ഇടത് ഭരണകൂടത്തിന്റെ തന്ത്രം തിരിച്ചറിയറിയണമെന്നും ആരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ബഡ്ജറ്റ് ബുക്കിന്റെ പുറംചട്ടയിൽ വാരിയംകുന്നന്റെ ചിത്രം അച്ചടിച്ചതെന്ന് ഭരണനേതൃത്വം പറയണമെന്നും വത്സൻ തില്ലങ്കരി പറഞ്ഞു. കെ. കേളപ്പനും കുഞ്ചൻ നമ്പ്യാർക്കും സ്മാരകം നിർക്കുന്നതിനെ എതിർക്കുന്ന സർക്കാർ വർഗീയലഹളയ്ക്ക് നേതൃത്വം കൊടുത്തവരെ മഹത്വവത്കരിക്കുന്നത് എന്തിന് വേണ്ടിയാണ്? മെട്രോ സ്റ്റേഷനിലെ ചുവർചിത്രം നീക്കംചെയ്യുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഹിന്ദു ഐക്യവേദി പോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു