കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ എക്സൈസ് വകുപ്പിന്റെ ലഹരി വർജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടന്നു. ജില്ലാ കോ ഓർഡിനേറ്റർ ഡോ. ബിബിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.കെംതോസ് പി.പോൾ, കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.പി.എം.വിദ്യ തുടങ്ങിയവർ സംസാരിച്ചു.