
മൂവാറ്റുപുഴ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ മേഖലാ കുടുംബ സംഗമത്തിന്റയും വാർഷികാഘോഷങ്ങളുടെയും ഭാഗമായുള്ള ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം ഡി.വൈ.എസ്.പി.മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇന്ന് രാവിലെ 10 ന് ടൗൺഹാൾ ഗ്രൗണ്ടിൽ അസോസിയേഷൻ മേഖലാ പ്രസിഡന്റ് പി.എ.അലിസൺ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. വൈകിട്ട് 4.30 ന് അനു മൂവാറ്റുപുഴ അവതരിപ്പിക്കുന്ന മിമിക്‌സ് മാമാങ്കം നടക്കും. 5ന് പൊതു സമ്മേളനം നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് പി.എ.അലിസൺ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം കുഴിപ്പുറം ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് മൂവാറ്റുപുഴ ഭൈരവി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള നടക്കും.