mini

കൊച്ചി: ലക്ഷദ്വീപ് സമുദ്ര മേഖലയിലെ ട്യൂണ മത്സ്യങ്ങളുടെ മൂല്യാധിഷ്ഠിത വ്യവസായ ശൃംഖലയുടെ പ്രവർത്തന പദ്ധതി വികസിപ്പിക്കുന്നതിനുള്ള നീതി ആയോഗിന്റെ വിദഗ്ദ്ധ പാനലിലേക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് അസോസിയേറ്റ് പ്രൊഫസർ ഡോ. മിനി ശേഖരനെ തിരഞ്ഞെടുത്തു. കേരള സർക്കാർ സ്ഥാപനമായ കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് കൺസൾട്ടന്റും ഓർണമെന്റൽ ഫിഷ് ഇന്റർനാഷണലിന്റെ അന്താരാഷ്ട്ര മാർക്കറ്റിംഗ് കൺസൾട്ടന്റും കൂടിയാണ് ഡോ. മിനി. നിരവധി അന്താരാഷ്ട്ര പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. നിരവധി കൺസൾട്ടൻസികളുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.