
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസ് അംഗം സാറാമ്മ ജോൺ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ സി.പി.ഐ അംഗം സിബിൾ സാബുവിനെ സാറാമ്മ ജോൺ പരാജയപ്പെടുത്തി. മൂവാറ്റുപുഴ ആർ.ഡി.ഒ വരണാധികാരിയായി.
സാറാമ്മ ജോണിന്റെ പേര് മെഴ്സി ജോർജ് നിർദ്ദേശിക്കുകയും ജോസി ജോളി പിന്താങ്ങുകയും ചെയ്തു. സിബിൾ സാബുവിന്റെ പേര് ഒ.കെ.മുഹമ്മദ് നിർദ്ദേശിക്കുകയും ബെസ്റ്റിൻ ചേറ്റൂർ പിന്താങ്ങുകയും ചെയ്തു. സാറാമ്മ ജോണിന് 7 വോട്ടും സിബിൾ സാബുവിന് 6 വോട്ടും ലഭിച്ചു. കോൺഗ്രസിലെ മെഴ്സി ജോർജ് രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വാളകം ഡിവിഷനിൽ നിന്നുള്ള അംഗമാണ് സാറാമ്മ ജോൺ.