citu

ആലുവ: വൈദ്യുതി മേഖല സ്വകാര്യവത്കരിച്ചാൽ ചെറുകിട വ്യവസായങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും തകരുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പറഞ്ഞു. നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ് (എൻ.സി.സി.ഒ.ഇ.ഇ.ഇ) സംഘടിപ്പിച്ച സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു ജനങ്ങളെയും വൈദ്യുതി മേഖലയിലെ ജീവനക്കാരെയും അണിനിരത്തി സ്വകാര്യവത്കരണത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും എളമരം കരീം പറഞ്ഞു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

എൻ.സി.സി.ഒ.ഇ.ഇ.ഇ ചെയർമാൻ എം.പി.ഗോപകുമാർ, കൺവീനർ എസ്.ഹരിലാൽ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം കുട്ടി, വിവിധ സംഘടനാ ഭാരവാഹികളായ പ്രദീപ് നെയ്യാറ്റിൻകര, എം.ജി. സുരേഷ് കുമാർ, എം.ജി.അനന്തകൃഷ്ണൻ, പി.ആർ.പോൾ, എൻ. വേണുഗോപാൽ, പി.കെ.ഷംസുദ്ദീൻ, എസ്.സീതിലാൽ, കെ.സി. സിബു, പി.എസ്.നായിഡു, സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.