കൊച്ചി: കുട്ടികൾക്ക് വേണ്ടിയുള്ള സൈബർസുരക്ഷ ബോധവത്കരണ പദ്ധതി കൂട്ട് കൊച്ചി മേഖലയിൽ ആരംഭിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊവിഡിൽ കുട്ടികൾക്കിടയിൽ അതിവേഗം വളർന്ന ഇന്റെർനെറ്റ് ഉപയോഗം അവരെ വിവിധ തരത്തിലുള്ള ചൂഷണങ്ങളിലേക്കാണ് നയിക്കുന്നതെന്നും, ഇത്തരം ചൂഷണങ്ങൾക്കെതിരെ കുട്ടികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്റെർനെറ്റിൽ ഒന്നും ഒളിച്ച് വയ്ക്കാനാകില്ലെന്നും ഓൺലൈനിൽ നമ്മൾ ചെയ്യുന്നതെല്ലാം ലോകം മുഴുവൻ കാണുന്നുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.