വൈപ്പിൻ: യോദ്ധാവ് പദ്ധതി പ്രകാരം മുനമ്പം പൊലീസ് രൂപീകരിച്ച ആന്റി നർകോട്ടിക് ക്ലബ് രാമവർമ്മ ഹൈസ്‌കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്‌ളാസ് മുനമ്പം സി.ഐ എ.എൽ.യേശുദാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.ബി.ഷീല, പി.ടി.എ പ്രസിഡന്റ് വി.സി.സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർ രതീഷ്, എ.എസ്.ഐ ടി.എസ്.സിജു, ഡോ.അബ്ദുൾ കരിം, ഡോ. കെ.എം.സജിത എന്നിവർ സംസാരിച്ചു.