അങ്കമാലി: കാൽനട യാത്രക്കാരൻ കണ്ടെയ്നർ ലോറിഇടിച്ചു മരിച്ചു. മെയ്ക്കാട് പാലിശേരിവീട്ടിൽ ദേവസിയുടെ മകൻ ആഗസ്തിയാണ് (77) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അങ്കമാലി സിഗ്നൽ ജംഗ്ഷനിലാണ് അപകടം നടന്നത്. ലോറി നിറുത്താതെ പോയി. അഗസ്തിയെ ഉടനെ എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കില്ല ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ആനപ്പാറ കോളരിക്കൽ വീട്ടിൽ ഏല്യാക്കുട്ടി. മക്കൾ: ഷൈനി, ഷൈമിനി, ഷൈജു. മരുമക്കൾ: ബാബു, സണ്ണി, സവിത. സംസ്കാരം ഇന്ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ.