p

കൊച്ചി: കാസർകോട് പടന്നയിൽ ടി.കെ.സി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പുതിയ സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജ് തുടങ്ങുന്നതിന്

അനുമതി നൽകാൻ കണ്ണൂർ സർവകലാശാലാ വി.സി സ്വീകരിച്ച നടപടികൾ പ്രഥമദൃഷ്ട്യാ സംശയകരമാണെന്ന് ഹൈക്കോടതി. സ്വാശ്രയ കോളേജ് തുടങ്ങാൻ വേണ്ടത്ര സ്ഥലമില്ലാതിരുന്നിട്ടും അനുമതി നൽകാനുള്ള നീക്കത്തിനെതിരെ ഷറഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

കോളേജ് തുടങ്ങാൻ യു.ജി.സി മാനദണ്ഡങ്ങളനുസരിച്ച് കുറഞ്ഞത് അഞ്ചേക്കർ ഭൂമി വേണം. ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ അപേക്ഷയിൽ ഭൂമിയുടെ കാര്യം പറഞ്ഞിരുന്നില്ല. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർവകലാശാലാ രജിസ്ട്രാർ രണ്ടു തവണ സൊസൈറ്റിക്ക് കത്തു നൽകി. തുടർന്ന് നാലരയേക്കർ സ്ഥലമാണുള്ളതെന്ന് മറുപടി ലഭിച്ചു. എന്നാൽ വി.സി ഇടപെട്ട് കോളേജ് പരിശോധിക്കാൻ ടീമിനെ നിയോഗിച്ചു. ഈ ടീമിന്റെ റിപ്പോർട്ടും രജിസ്ട്രാർക്ക് ലഭിച്ച മറുപടിക്കത്തും സിൻഡിക്കേറ്റിന് കൈമാറാനും നിർദ്ദേശിച്ചു. അപൂർണമായ അപേക്ഷയിൽ ഇങ്ങനെ നിർദ്ദേശം നൽകിയ വി.സിയുടെ നടപടി സംശയകരമാണ്.കഴിഞ്ഞ ജൂൺ 27നു സിൻഡിക്കേറ്റ് ഈ കോളേജിന്റെ വിഷയം പരിഗണിക്കുമ്പോൾ സർക്കാരിന്റെ എൻ.ഒ.സി ലഭിച്ചിരുന്നില്ല. ലഭിച്ചിരുന്നെങ്കിൽ അഫിലിയേഷൻ നൽകുമായിരുന്നെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഉന്നത പദവിയിലുള്ള വി.സിയെ ഒഴിവാക്കി സർവകലാശാലയോടാണ് വിശദീകരണം തേടിയത്. എന്നാലിപ്പോൾ കോളേജിന് അനുമതി നൽകാനുള്ള നടപടികളുമായി ബന്ധപ്പെട്ട് വി.സിയും രജിസ്ട്രാറും സത്യവാങ്മൂലം നൽകണമെന്ന് സിംഗിൾബെഞ്ച് ഉത്തരവിട്ടു. ടി.കെ. സി കോളേജ് അധികൃതർക്ക് രജിസ്ട്രാർ കഴിഞ്ഞ ഫെബ്രുവരി അഞ്ചിനും മാർച്ച് 26 നും നൽകിയ കത്തുകൾ, ഇവർ നൽകിയ മറുപടിക്കത്ത്, വി.സി അംഗീകാരം നൽകിയ ഉത്തരവ്, ഇൻസ്പെക്ഷൻ ടീം നൽകിയ റിപ്പോർട്ട്, സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്‌സ് തുടങ്ങിയവ ഹാജരാക്കാനും ഉത്തരവിൽ പറയുന്നു. ഹർജി 28 നു വീണ്ടും പരിഗണിക്കും.

ക​ണ്ണൂ​ർ​ ​വി.​സി​ ​പു​ന​ർ​നി​യ​മ​നം:
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ
വി​ജി​ല​ൻ​സ് ​കോ​ട​തി​യി​ൽ​ ​ഹ​ർ​ജി

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

#​ 29​ന് ​സ​ർ​ക്കാ​രി​ന്റെ​ ​വാ​ദം​ ​കേ​ൾ​ക്കും
#​ ​കേ​സി​ന് ​അ​നു​മ​തി​ ​ന​ൽ​കേ​ണ്ട​ത് ​ഗ​വ​ർ​ണർ
തി​രു​വ​ന​ന്ത​പു​രം​:​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ്ചാ​ൻ​സ​ല​റാ​യി​ ​ഡോ.​ ​ഗോ​പി​നാ​ഥ് ​ര​വീ​ന്ദ്ര​ന് ​പു​ന​ർ​നി​യ​മ​നം​ ​ന​ൽ​കാ​ൻ​ ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്ത​ത് ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ലം​ഘ​ന​വും​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണെ​ന്ന്
ആ​രോ​പി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​യി​ൽ​ ​ഹ​ർ​ജി.​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ജ്യോ​തി​കു​മാ​ർ​ ​ചാ​മ​ക്കാ​ല​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഫ​യ​ലി​ൽ​ ​സ്വീ​ക​രി​ച്ച​ ​കോ​ട​തി,​ 29​ന് ​സ​ർ​ക്കാ​രി​ന്റെ​ ​വാ​ദം​ ​കേ​ൾ​ക്കും.
ക​ണ്ണൂ​ർ​ ​ത​ന്റെ​ ​ജി​ല്ല​യാ​ണെ​ന്നും,​ ​ഡോ.​ ​ഗോ​പി​നാ​ഥ് ​ര​വീ​ന്ദ്ര​നെ​ ​വി.​സി​യാ​യി​ ​നി​യ​മി​ക്ക​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​ ​ത​ന്നോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്ത​താ​യി​ ​ഗ​വ​ർ​ണ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​ഹ​ർ​ജി.​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​യെ​ത്തു​മെ​ന്ന് ​'​കേ​ര​ള​കൗ​മു​ദി​"​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.​ ​ഗോ​പി​നാ​ഥ് ​ര​വീ​ന്ദ്ര​നെ​ ​വി.​സി​യാ​ക്കാ​ൻ​ ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്ത​ ​മു​ഖ്യ​മ​ന്ത്രി​യെ​ ,​അ​ഴി​മ​തി​ ​നി​രോ​ധ​ന​ ​നി​യ​മ​ ​പ്ര​കാ​രം​ ​വി​ചാ​ര​ണ​ ​ചെ​യ്യാ​നു​ള്ള​ ​അ​നു​മ​തി​ക്കാ​യി​ ​ഗ​വ​ർ​ണ​റെ​ ​സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ഹ​ർ​ജി​ക്കാ​ര​ൻ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ഗ​വ​ർ​ണ​റു​ടെ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ളും​ ​ഗ​വ​ർ​ണ​ർ​ ​പു​റ​ത്തു​വി​ട്ട​ ​ക​ത്തി​ട​പാ​ടി​ന്റെ​ ​രേ​ഖ​ക​ളും​ ​ഹാ​ജ​രാ​ക്കി.​ ​ഹ​ർ​ജി​ക്കാ​ര​ന് ​വേ​ണ്ടി​ ​ദീ​പ​ക് ​ജെ.​എം​ ​ഹാ​ജ​രാ​യി.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​യ​മ​നാ​ധി​കാ​രി​യാ​യ​ ​ഗ​വ​ർ​ണ​റാ​ണ് ​കേ​സെ​ടു​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കേ​ണ്ട​ത്.


തെ​ളി​വാ​യി​ ​മു​ഖ്യ​മ​ന്ത്രി
അ​യ​ച്ച​ ​ര​ണ്ട് ​ക​ത്തു​കൾ

2021​ഡി​സം​ബ​ർ​ 8

'​'​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​പു​ന​ർ​നി​യ​മ​നം​ ​പൂ​ർ​ണ​മാ​യും​ ​യു.​ജി.​സി​ ​ച​ട്ട​ങ്ങ​ൾ​ ​പാ​ലി​ച്ചാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ക്ക് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന്റെ​ ​നി​യ​മോ​പ​ദേ​ശം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​""

2021​ഡി​സം​ബ​ർ​ 16

'​'​ ​ക​ണ്ണൂ​ർ​ ​വി.​സി.​ ​പു​ന​ർ​നി​യ​മ​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​റു​ടെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ ​വാ​ർ​ത്ത​യാ​യ​തി​ൽ​ ​ഖേ​ദ​മു​ണ്ട്.​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന്റെ​ ​നി​യ​മോ​പ​ദേ​ശം​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​ല​ഭി​ച്ച​ത്,​ ​അ​ദ്ദേ​ഹം​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​സി​ൻ​ഡി​ക്കേ​റ്റി​ലെ​ ​എ​ക്സ് ​ഒ​ഫി​ഷ്യോ​ ​അം​ഗ​മാ​യ​തി​നാ​ലാ​ണ്.​ ​വി.​സി​ ​പു​ന​ർ​നി​യ​മ​ന​ത്തി​ന് ​നി​യ​മോ​പ​ദേ​ശം​ ​എ​ത്തി​ച്ച​ത് ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​കാ​ണാ​നാ​വി​ല്ല.​""