1
സമരം എം.എ. താഹ ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: ഹാജീസ ഹാജി മൂസ ഹൈസ്കൂൾ അടച്ചുപൂട്ടാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സ്കൂൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി.കൊച്ചിൻ വികസന വേദിയുടെ നേതൃത്വത്തിൽ സെക്രട്ടറി കെ.ബി ജബ്ബാറിന്റെ ഉപവാസ സമരം സി.പി.എം. ചെറളായി ലോക്കൽ സെക്രട്ടറി എം.എ. താഹ ഉദ്ഘാടനം ചെയ്തു .ഇന്ദു ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഷീബാ ലാൽ, സുനിത ഡിക്സൻ, എം.എം. സലീം,എം.കെ. സെയ്തലവി,ബി.ഇക്ബാൽ,എ.ജ.ലാൽ,സി.എ. ഫൈസൽ,അസീസ് പട്ടേൽ സേഠ്,എം.ഉമ്മർ,കെ.ബി സലാം,സുജിത്ത് മോഹനൻ,എ.ബി റസാക്ക്,ജ്യോതിഷ് രവീന്ദ്രൻ,അയൂബ് സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.സമാപന യോഗം നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബാ ലാൽ ഉദ്ഘാടനം ചെയ്തു.എം.കെ സെയ്തലവി അദ്ധ്യക്ഷത വഹിച്ചു.റഫീക്ക് ഉസ്മാൻ സേഠ്,എൻ.കെ.എം ഷരീഫ്,ഷമീർ വളവത്ത്,ടി.യു ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.