1
സമരം പി.സി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: പള്ളുരുത്തിയിലെ റോഡുകളുടെ ശോചനീയവാസ്ഥയും തെരുവുനായ ശല്യവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.ആർ ജോസി അദ്ധ്യക്ഷത വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊച്ചി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.സി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.എസ് യേശുദാസ്, ട്രഷറർ കെ.വി. ആന്റണി,വർക്കിങ് പ്രസിഡന്റ് തോംസൺ ജോസ് .പി.പി. സെക്രട്ടറിമാരായ റിഡ്ജൻ റിബല്ലോ, എസ്.കമറുദ്ദീൻ, വനിതാ വിങ് പ്രസിഡന്റ് പുഷ്‌പി പീറ്റർ , ട്രഷറർ പി.വിജയൻ എന്നിവർ സംസാരിച്ചു.