കൂത്താട്ടുകുളം: ഇലഞ്ഞിയിൽ സെന്റ് ഫിലോമിനാസ് സ്കൂൾ ബസ് മറിഞ്ഞ് ആറ് കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ ഒരുകുട്ടിയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
കെ.കെ.ജെ ഹോസ്പിറ്റലിന് സമീപം പെരുമ്പടവും സെഹിയോൻകുന്ന് റോഡിൽ സ്കൂൾബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈകിട്ട് 4.15 ഓടെയാണ് മറിഞ്ഞത്. ബസിൽ കുട്ടികൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി.