നെടുമ്പാശേരി: നെടുമ്പാശേരി പൊലീസ് സ്റ്റേഷന് സമീപം കൃഷി ചെയ്തിരുന്ന 40 കുല നേന്ത്രക്കായ മോഷണം പോയതായി പരാതി. നെടുമ്പാശേരി വടക്കിനേത്ത് മാർട്ടിന്റെ ഉടസ്ഥയിലുള്ള സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന പിരാരൂർ തേവർമഠം സ്വദേശി പാറയിൽവീട്ടിൽ വിത്സന്റേതാണ് വാഴക്കൃഷി. നെടുമ്പാശേരി പൊലീസിൽ പരാതി നൽകി.