justice-asha
ജസ്റ്റിസ് പി.വി. ആശ

കൊച്ചി: കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ (കെ.എ.ടി) ജുഡിഷ്യൽ അംഗങ്ങളായി ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് പി.വി. ആശ, ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവ. പ്ളീഡർ എം.ആർ. ശ്രീലത എന്നിവരെ നിയമിച്ചു. നാലുവർഷത്തേക്കാണ് നിയമനം.

2014 മേയ് 21ന് കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ് പി.വി. ആശ 2021 മേയ് 28നാണ് വിരമിച്ചത്. അഡ്വ. എം.ആർ. ശ്രീലത കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് സ്പെഷ്യൽ ഗവ. പ്ളീഡറായിരുന്നു.