
പെരുമ്പാവൂർ: അല്ലപ്ര ആകാശവാണി ഭാഗത്ത് കറ്റാറ്റുപുറം ബീരാസിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ സഫിയ (65) ബുർസയിൽ നിര്യാതയായി. തുർക്കിയിലെ തീർത്ഥാടനയാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് ബുർസയിലെ ആശുപത്രിയിൽചികിത്സയിലായിരുന്നു. കബറടക്കി. മലപ്പുറം തിരൂർ പരേതനായ ചേലാടൻ മൂസാഹാജിയുടെ മകളാണ്. മക്കൾ: സുബൈർ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, നിലമ്പൂർ), സൈറ ജലീൽ, സാബിറ സലാം, ഹുസൻ, ഹസൻ (ഇരുവരും ഖത്തർ). മരുമക്കൾ: പരേതനായ ജലീൽ, സലാം കാവാട്ട് (മാദ്ധ്യമ പ്രവർത്തകൻ), നീബ സുബൈർ, മുബീന ഹുസൻ, തസ്‌നി ഹസൻ.