sathikumar-57
പ്രതി സതികുമാർ

വൈപ്പിൻ: കാളമുക്ക് തെക്കേത്തെരുവിൽ സബീനയുടെ വീട്ടിൽ കയറി രണ്ടരപവന്റെ സ്വർണാഭരണങ്ങളും 12000 രൂപയും മോഷ്ടിച്ച തിരുവനന്തപുരം സ്വദേശിയെ ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം പൂവ്വച്ചൽ കൊല്ലങ്കോട് തെക്കേക്കരവീട്ടിൽ സതികുമാറാണ് (57) പിടിയിലായത്.

21 ന് പുലർച്ചെയായിരുന്നു മോഷണം നടന്നത്. പരിസരത്തുള്ള സി.സി ടിവി കാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

സ്ഥിരം മോഷ്ടാവായ ഇയാൾക്കെതിരെ കാട്ടാക്കട, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

പുതുവൈപ്പിൽ തമ്പടിച്ചിരുന്ന ഇയാൾ പുതുവൈപ്പ്, മുരുക്കുംപാടം മേഖലകളിൽ മത്സ്യബന്ധനവും മറ്റുമായി കഴിയുകയായിരുന്നു. ഇതിനിടയിലാണ് മോഷണം നടത്തിയത്. ഞാറക്കൽ സി.ഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.